Today: 16 Sep 2024 GMT   Tell Your Friend
Advertisements
എംപോക്സ്: കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Photo #1 - Other Countries - Otta Nottathil - mpox_emergency_congo
ബ്രാസവില്ലെ: കോംഗോയില്‍ അതിവേഗം പടരുകയാണ് മങ്കി പോക്സ്. എംപോക്സ് എന്ന് അറിയപ്പെടുന്ന ഈ പകര്‍ച്ചവ്യാധി പേരു സൂചിപ്പിക്കും പോലെ കുരങ്ങുകളില്‍ നിന്ന് പടരുന്നു. കോംഗോയില്‍ മാത്രം ഈ വര്‍ഷം ഈ രോഗം ബാധിച്ച് 570 മരണവും 16,700 സ്ഥിരീകരിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ മങ്കിപോക്സ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കോംഗോയുടെ ആരോഗ്യ മന്ത്രി റോജര്‍ കാംബ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 15,664 സംശയാസ്പദമായ കേസുകളില്‍ നിന്നും 548 മരണങ്ങളില്‍ നിന്നും വര്‍ധിച്ച കണക്കാണിത്.

ആദ്യമായി 2022 ഡിസംബറിലാണ്, ഡിആര്‍സിയില്‍ ദേശീയതലത്തില്‍ എംപോക്സ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍17 ആഫ്രിക്കന്‍ രാജ്യങ്ങളെയും ഭൂഖണ്ഡത്തിന് പുറത്തുമായി അതിവേഗം പരക്കുകയാണ് ഈ രോഗം. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ആഗോള തലത്തില്‍ ഈ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന മങ്കി പോക്സിനെതിരെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കന്‍ യൂണിയന്‍റെ ആരോഗ്യ ഏജന്‍സിയുടെ കണക്കനുസരിച്ച്, 2023~ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024~ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മങ്കി പോക്സ് കേസുകളുടെ എണ്ണം 160 ശതമാനം വര്‍ദ്ധനയാണ് .ഇത് മങ്കി പോക്സ് വൈറസിന്‍റെ കൂടുതല്‍ മാരകമായ വകഭേദമായ ക്ളേഡ് 1 ബിയാണ് .ആദ്യ ഘട്ട വൈറസുകളെക്കാള്‍ അതിഭീകരമായ ഈ വകഭേദം 3.6 ശതമാനം മരണനിരക്ക് ഉണ്ടാക്കുന്നു.

പഴുപ്പ് നിറഞ്ഞ മുറിവുകളും ഇന്‍ഫ്ലുവന്‍സ പോലുള്ള ലക്ഷണങ്ങളുമാണ് മങ്കി പോക്സിന്‍റെ അടയാളങ്ങള്‍.ക്ളേഡ് 1, ക്ളേഡ് 1 ബി ഒഫ് ഷൂട്ട് എന്നിങ്ങനെ രണ്ടു സ്ട്രെയിനുകളാണ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. ലൈംഗിക സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെ ഇതു പകരുന്നതായി കോംഗോയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രോഗം വായുവിലൂടെ പകരില്ല.
- dated 21 Aug 2024


Comments:
Keywords: Other Countries - Otta Nottathil - mpox_emergency_congo Other Countries - Otta Nottathil - mpox_emergency_congo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
israel_clarifies_attack_on_un_officials
യുഎന്‍ ഉദ്യോഗസ്ഥരില്‍ ഹമാസ് പ്രവര്‍ത്തകരുണ്ടെന്ന് ഇസ്രയേല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
dangerous_dish_puffer_license
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം; പാചകം ചെയ്യാന്‍ ലൈസന്‍സ് വേണം Recent or Hot News
തുടര്‍ന്നു വായിക്കുക
youth_dead_no_leave
104 ദിവസം അവധിയില്ലാതെ ജോലി: യുവാവ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_east_timor
ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്ററ് ടിമോറില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kenya_school_fire_repeat
രണ്ടു ദിവസത്തിനിടെ മൂന്നാം വട്ടം കെനിയന്‍ സ്കൂളില്‍ തീപിടിത്തം
തുടര്‍ന്നു വായിക്കുക
kenya_school_fire_17_death
കെനിയയില്‍ തീപിടിത്തം: ബോര്‍ഡിങ് സ്കൂളില്‍ 17 കുട്ടികള്‍ വെന്തുമരിച്ചു
തുടര്‍ന്നു വായിക്കുക
north_korea_natural_calamity_death_sentence
ഉത്തര കൊറിയയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചത് 1000 പേര്‍; 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us